April 29, 2024

അനധികൃതമായി മാലിന്യ നിക്ഷേപം നിരീക്ഷണം ശക്തമാക്കി പൊഴുതന ഗ്രാമപഞ്ചായത്ത്

0
20230511 131242.jpg
കൽപ്പറ്റ: പൊഴുതന ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളിലും റോഡരികുകളിലും അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് പതിവായ സാഹചര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി. അനധികൃതമായി മാലിന്യം തള്ളുന്നതും സംസ്‌കരിക്കുന്നതും നടത്തുന്നവരെ കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ അനധികൃതമായി മാലിന്യം തള്ളിയ വ്യക്തിയെ തിരിച്ചറിഞ്ഞ് നടപടി സ്വീകരിച്ചു. പന്ത്രണ്ടാം പാലം, സുഗന്ധഗിരി, അച്ചൂർ പച്ചതുരുത്ത്, ഇടിയംവയൽ തുടങ്ങിയ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് നിത്യ സംഭവമായ സാഹചര്യത്തിലാണ് പഞ്ചായത്ത് നിരീക്ഷണം ശക്തമാക്കിയത്. അനധികൃതമായി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *