June 27, 2026

ബൈത്തുറഹ്മ ഭവനത്തിന്റെ താക്കോൽ ദാനം നിർവഹിച്ചു

0
IMG_20230511_192601.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ:നിർദ്ധന കുടുംബത്തിന് വേണ്ടി വെള്ളമുണ്ട ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിർമിച്ച ബൈത്തുറഹ്മ ഭവനത്തിന്റെ താക്കോൽ ദാനം മുസ്ലിം
 ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് കെ. കെ അഹമ്മദ് ഹാജി നിർവ്വഹിച്ചു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥമാണ് നിർദ്ധന കുടുംബങ്ങൾക്ക് മുസ്ലിം ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബൈത്തുറഹ്മ ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നത്. ചടങ്ങിൽ മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ സി അസീസ് മുഖ്യ പ്രഭാഷണം നടത്തി. പിസി ഇബ്രാഹിം ഹാജി, റഫീഖ് ദാരിമി, മമ്മൂട്ടി സഅദി, വെട്ടൻ ഇബ്രാഹിം ഹാജി, ബഷീർ പടയൻ, വി കെ അബ്ദുള്ള ഹാജി, അബ്ദുറഹ്മാൻ പുത്തൂർ, ഉനൈസ് തോക്കൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *