June 6, 2026

ഡോ. വന്ദന കൊലപാതകം; മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി

0
IMG_20230511_192502.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പോലീസ് നോക്കി നില്‍ക്കെ ഡോ.വന്ദന കൊല ചെയ്യപ്പെട്ട സംഭവത്തില്‍ വയനാട് ജില്ല മഹിള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. 'സര്‍ക്കാരെ'''ജീവന്‍ കാക്കുന്നവരുടെ ജീവന്‍ എടുക്കരുതേ' എന്ന മുദ്രാവാക്യമുയര്‍ത്തി ആണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്. പ്രതിക്കെതിരെ ശക്തമായ നടപടി വേണമെന്നും, ആരോഗ്യവകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ചിന്നമ്മ ജോസ് ആവശ്യപ്പെട്ടു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷത വഹിച്ചു. സി.പി. പുഷ്പലത, ഉഷ തമ്പി, ലൗലി ഷാജു, ജെസ്സി ജോണി, നിത്യ ബിജു, ശാന്തമ്മ ഫിലിപ്പ്, കെ. അജിത,ആയിഷ പള്ളിയാല്‍,സിബി സാബു, ബീന സജി, ഡി.ബിന്ദു, റ്റി. ഏലിയമ്മ, രജനി ചന്ദ്രന്‍, സന്ധ്യ ലിഷു, പി. വത്സമ്മ, സി. പുഷ്പ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *