വയനാട് ജില്ലയില്‍ നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി: പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി നേരിടുകയും നിര്‍മാണ സാമഗ്രികളുടെ വില ഉന്നയിച്ചു കൊണ്ട് സര്‍ക്കാര്‍ കരാറുകാര്‍ കളക്ട്രേറ്റിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ഉദ്ഘാടനം വയനാട് ജില്ലാ ട്രഷറര്‍ ഷാജി വി.ജെ. നിര്‍വഹിച്ചു. പി.ഡബ്ബ്യു.ഡി മന്ത്രി നല്‍കിയ ഉറപ്പ് പാലിക്കുക,റെയ്റ്റ് വിഷന്‍ നടപ്പിലാക്കുക, ക്വാറി, ക്രഷര്‍, ഉല്‍പന്നങ്ങളുടെ വില നിയന്ത്രിക്കുക, അധികരിച്ച ടാറിന്റെ വില നല്‍കുക, പി.ഡബ്ബ്യു ഡി ലൈസന്‍സ് പുതുക്കാന്‍ വേണ്ടി ബാങ്ക് ഗ്യാരണ്ടി കേപ്പബിളിറ്റി സര്‍ട്ടിഫിക്കറ്റും നല്‍കുക, അടഞ്ഞു കിടക്കുന്ന ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കുക, നദികളിലെ മണല്‍ വാരുന്നതിന് അനുവാദം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്. ധര്‍ണ്ണയില്‍ പി.കെ. അയ്യുബ് സ്വാഗതം പറഞ്ഞു. എം.പി.സണ്ണി അധ്യക്ഷത വഹിച്ചു. കെ എം കുര്യാക്കോസ്, ജോസ് കാട്ടുപാറ, ടി.വി.സിദ്ധിഖ്, പി.ജെ. ആന്റെണി , കെ.ബി.ഹരീഷ് എന്നിവര്‍ സംസാരിച്ചു. തോമസ് വെല്യ പടിക്കല്‍ നന്ദി പറഞ്ഞു.



Leave a Reply