March 29, 2024

കൊളവയല്‍ അറവു മാലിന്യ സമര സമിതിയുടെ നേതൃത്വത്തില്‍ പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

0
Img 20230516 175832.jpg
കല്‍പ്പറ്റ:- കൊളവയല്‍ 2 വര്‍ഷമായിട്ട് പുഴയോടു ചേര്‍ന്ന് സ്‌ളൈസ് അപ്പ് എന്ന അറവു മാലിന്യ പ്ലാന്റ് പോപ്പുലേഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെയും പഞ്ചായത്തിന്റെയും നിലവിലുളള പല നിയമങ്ങളും ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിച്ചു വരികയാണ്. പ്രസ്തുത പ്ലാന്റില്‍ നിന്നും മലിന ജലം തൊട്ടടുത്തുള്ള പുഴകളിലേക്കും പാടങ്ങളിലേക്കും ഒഴുക്കി വിടുന്നു. അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നണ്ടള്‍ ഡിസ്ട്രിക്റ്റ് ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വന്ന് സ്ഥിതീകരിച്ചിട്ടുള്ളതാണ്. ഈ പ്ലാന്റില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം കാരണം. പ്രദേശ വാസികള്‍ക്ക് നിത്യജീവിതം ദുര്‍ഘടമാകുന്ന അവസ്ഥയിലാണ്. നിലവിലുള്ള നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് തദ്ദേശവാസികള്‍ കല്‍പ്പറ്റ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു പരാതി ബോധിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വേണ്ട വിധത്തിലുള്ള നിയമ നടപടികള്‍ ഒന്നും തന്നെ സ്വീകരിക്കുന്ന രീതിയിലുള്ള സമീപനം കാണുന്നില്ല പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ കൊളവയല്‍ അറവു മാലിന്യ സമരസമിതിയുടെ ആവശ്യങ്ങളെ നിസംഗതയോടെയാണ് നോക്കുന്നത്. ഉദ്ഘാടനം കെ.ഇ. അമ്മദ് കുട്ടി വാര്‍ഡ് മെമ്പര്‍, അധ്യക്ഷ ശ്രീമതി വി എന്‍ ഇന്ദിര ടീച്ചര്‍ സ്വാഗതം പി റ്റി ബാബു പിണ്ടിപ്പുഴ മോഹന്‍ദാസ് കൊട്ടകൊലി. കോണ്‍ഗ്രസ് . കെ കെ ജെയിംസ് കാര്യംബാടി cpm, എതു കൃഷ്ണ RJD . സി.എം ആയിഷ ബി ബ്ലോക്ക് മെമ്പര്‍. എ എന്‍ ഷൈലജ ,മെമ്പര്‍ എം.റ്റി മനോജ് കൊളവയല്‍ ജി ഡയനാ ,സി.പി സതീഷ് മാനികുനി എം.സി നിജിഷ് മാലാ എം എ.ഷമിര്‍ എം സി ജോസ് എന്നിവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *