June 27, 2026

അധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

0
IMG_20230517_091141.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ: ഗവ ഹൈസ്കൂളിലെ 2005-06 എസ്.എസ്.എൽ.സി ബാച്ചിൻ്റെ അധ്യാപക- വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.ഈ ബെഞ്ചിലൊരിത്തിരി നേരം എന്ന പേരിലുള്ള സംഗമം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രൊജക്ട് ഡയറക്ടർ പി.സി മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചെയർമാൻ ഷംനാസ് അധ്യക്ഷത വഹിച്ചു. കുട്ടികളും അധ്യാപകരും ചേർന്നൊരുക്കിയ മാഗസിൻ പ്രകാശനം, ഡോക്ടറേറ്റ് നേടിയ സഹപാഠിയെ ആദരിക്കൽ, സ്നേഹസംവാദം എന്നിങ്ങനെ വിവിധ സെക്ഷനുകൾ കൂട്ടായ്മക്ക് പൊലിമയേകി.കൺവീനർ ഷെമീന സി.പി സ്വാഗതവും ട്രഷറർ ഷാഫി നന്ദിയും പറഞ്ഞു. 16 വർഷങ്ങൾക്ക് ശേഷം കുട്ടികളും അധ്യാപകരും ഗതകാല ഓർമകൾ പങ്കിട്ട് നവ്യാനുഭവം തീർത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *