June 27, 2026

‘ഷീ ഡ്രൈവ്’ : വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനത്തിന് തുടക്കമായി

0
20230517_122321.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നലോട് : വനിതകള്‍ക്ക് സ്വയം പര്യാപ്തത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ചെന്നലോട് വാര്‍ഡില്‍ ‘ഷീ ഡ്രൈവ്’ എന്ന പേരില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനത്തിന് തുടക്കമായി. വളയം പിടിക്കാന്‍ വളയിട്ട കൈകള്‍ എന്ന തലക്കെട്ടില്‍ വാര്‍ഡ് മെമ്പര്‍ ഷമീം പാറക്കണ്ടിയുടെ നേതൃത്വത്തില്‍ വികസന സമിതി, കുടുംബശ്രീ, മെട്രോ ഡ്രൈവിംഗ് സ്‌കൂള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഠനത്തിന്റെ ഭാഗമായി തിയറി ക്ലാസുകള്‍, റോഡിലും ഗ്രൗണ്ടിലുമായുള്ള ഡ്രൈവിംഗ് പഠനം, മോട്ടിവേഷന്‍ ക്ലാസുകള്‍ തുടങ്ങിയവ നടന്നുവരുന്നുണ്ട്.
പദ്ധതി പൂര്‍ത്തിയാവുന്നതോടെ നിരവധി വനിതകള്‍ക്ക് ആത്മവിശ്വാസത്തോടെ നിരത്തുകളില്‍ വാഹനം ഓടിക്കാന്‍ സാധിക്കും. വാര്‍ഡ് മെമ്പര്‍ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സൗത്ത് വയനാട് ഡി എഫ് ഓ ഷജ്‌നാ കരീം ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *