November 11, 2026

ഷീനാ ദിനേശ്‌ ഏഷ്യൻ പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ കരസ്ഥമാക്കി

0
20230517_140832.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യൻ പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യയ്ക്കു വേണ്ടി രണ്ട് വെള്ളി മെഡലുകൾ നേടി വയനാട് വെള്ളമുണ്ട സ്വദേശിനി ഷീന ദിനേശൻ. ഹർഡിൽസിലും, ഹാർമർ ത്രോയിലും ആണ് രണ്ടാംസ്ഥാനം നേടി മെഡലുകൾ കരസ്ഥമാക്കിയത്. ഈ വർഷം അമേരിക്കയിൽ വെച്ച് നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള യോഗ്യതയും ഇവർ കരസ്ഥമാക്കി.ഷീന നിരവധി മാസ്റ്റേഴ്സ് ഗെയിംസിൽ മെഡലുകൾ നേടിയിട്ടുണ്ട്. ഉത്തർപ്രദേശിലെ വാരാണസിയിൽ ഫെബ്രുവരിയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത് ലറ്റിക്‌സിൽ, രണ്ടു ഗോൾഡ്, രണ്ടു സിൽവർ, രണ്ടു ബ്രോൺസ് നേടിയാണ് ഏഷ്യൻ മത്സരത്തിന് അർഹയായത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *