May 2, 2024

കർണാടകയിലെ കോൺഗ്രസിന്റെ വിജയം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെ വിജയം : റിജിൽ മാക്കുറ്റി

0
20230517 132742.jpg
തലപ്പുഴ :കർണാടകയിലെ കോൺഗ്രസിന്റെ വിജയം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെ വിജയമാണെന്നും,ഏതൊരു പരാജയത്തിന്റെ പേരിലും അനാവശ്യമായി വരെ വേട്ടയാടപ്പെട്ടിട്ടും വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കുമെന്ന് പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുടെ വിജയം കൂടിയാണ് ഇതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി പറഞ്ഞു. വെറുപ്പിന്റെ കമ്പോളമടപ്പിക്കുവാൻ അയാൾ നടന്ന് നീങ്ങിയ അൻപത്തി ഒന്ന് നിയോജകമണ്ഡലങ്ങളിൽ മുപ്പത്തി എട്ടിലും  കോൺഗ്രസ്സ് വിജയിക്കുന്നു.
രാഹുൽ ഗാന്ധി പ്രചാരണ റാലികൾ നടത്തിയ ഇരുപത്തി രണ്ട് സീറ്റുകളിൽ പതിനാറിലും കോൺഗ്രസ്സ് വെന്നിക്കൊടി പാറിച്ചു കർണ്ണാടകയിൽ സ്നേഹത്തിന്റെ കട തുറന്നിരിക്കുന്നുവെന്നും 
സംഘ്പരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പോരാടുവാൻ ഇന്ത്യയിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ധേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് തലപ്പുഴ മണ്ഡലം പൊതു സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുക യായിരുന്നു. സമ്മേളനം എഐസിസി മെമ്പർ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം  ചെയ്തു.സ്വാഗത സംഘം ചെയർമാൻ എം.ജി.ബിജു അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സംഷാദ് മരക്കാർ വിശിഷ്ട അതിഥി ആയിരുന്നു.നൂറ് കണക്കിന് പ്രവർത്തകരെ അണി നിരത്തി നടത്തിയ യുവജന റാലിക്ക് മണ്ഡലം പ്രസിഡണ്ട് ജിജോ വരയാൽ ജില്ലാ ഭാരവാഹികളായ അസീസ് വാളാട്,എൽബിൻ മാത്യു,അജ്മൽ വെള്ളമുണ്ട,എ.ബിജി,അനീഷ് വാളാട്,ജോസ് പാറക്കൽ,പി.എസ്.മുരുകേശൻ,ജോയ്സി ഷാജു,നിതിൻ തലപ്പുഴ,ചന്ദ്രൻ എടമന, അജോ മാളിയേക്കൽ , പ്രതീപ് കമ്പമല,വിജിൻ തലപ്പുഴ,അഷ്ക്കർ ചുങ്കം,ബിന്ദു ജോസഫ്,അഭന്യ ബിജു,സ്മിഷ,ബബില,സൂര്യ ഗായത്രി തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *