കരിക്കുലം കയ്യേറുന്ന ഫാസിസത്തെ കരുതിയിരിക്കണം ; എം എസ് എം

കാക്കവയൽ: മൂന്നു നൂറ്റാണ്ടിലധികം ഇന്ത്യ ഭരിച്ച മുഗുളന്മാരുടെ ചരിത്രം എൻ സി ഇ ആർ ടി ചരിത്രം ,പൊളിറ്റിക്കൽ സയൻസ് ,സോഷ്യൽ സയൻസ്, സിവിക്സ് തുടങ്ങിയ വിഷയങ്ങളിലെ പാഠപുസ്തകങ്ങളിൽ നിന്നും വെട്ടി മാറ്റിയിരിക്കുന്നു .ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി കരിക്കുലം കയ്യേറുന്നവരെ വിദ്യാർത്ഥി സമൂഹം കരുതിയിരിക്കണമെന്ന് എംഎസ്എം മർക്കസുദ്ദഅ് വ ജില്ലാ ശില്പശാല സമ്മർ സ്പ്ലാഷ് ആവശ്യപ്പെട്ടു .ചരിത്രനിഷേധമല്ല പാഠപുസ്തക പരിഷ്കരണമെന്ന് ശില്പശാല മുന്നറിയിപ്പ് നൽകുകയും ചെയ്തു.
എം എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ നസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷാനിദ് കുട്ടമംഗലം അധ്യക്ഷനായിരുന്നു .എം എസ് എം സംസ്ഥാന ട്രഷറർ ജസിൻ നജീബ് ,അൽത്താഫ് ടി, ജസീൽ ടി പി ,ആയിഷ ടീച്ചർ ,ഹുസൈൻ പി , ഹാസിൽ കെ മുട്ടിൽ ,ശരീഫ് കാക്കവയൽ . നസീൽ ഹൈദർ കെ എന്നിവർ പ്രസംഗിച്ചു.



Leave a Reply