June 28, 2026

1.5 കിലോഗ്രാം കഞ്ചാവും ഒരു മാരുതി കാറുമായി നാല് യുവാക്കൾ പിടിയിൽ

0
IMG_20230518_071934.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :മാനന്തവാടി എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും ബാവലി ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ നാല് എൻ ഡി പി എസ് കേസുകളിലായി നാല് പ്രതികളെയും 1.5 കിലോഗ്രാം  കഞ്ചാവും ഒരു മാരുതി കാറും കസ്റ്റഡിയിലെടുത്തു. ബാവലി ഭാഗത്ത്‌ വൻകഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സ്സൈസ് ടീം നടത്തിയ മിന്നൽ പരിശോധനയിൽ ആണ് നാല് പേര് കസ്റ്റഡിലായത്.30 ഗ്രാം കഞ്ചാവ്‌ കടത്താൻ ശ്രമിച്ചതിന് കണിയംബറ്റ കാരിക്കുടിയൻ വീട്ടിൽ ഷൈജൽ. കെ എസ് , 100 ഗ്രാം കഞ്ചാവ്‌ കൈവശം വച്ചതിനു കോഴിക്കോട് കക്കോടിമുക്ക് പേരടി ഇല്ലത്തു വീട്ടിൽ സാദിക്ക്. പി, 400 ഗ്രാം കഞ്ചാവ്‌ കൈവശം വച്ചതിനു കാസർഗോഡ് കാരടുക്ക വിവേകാനന്ദ നഗർ ലക്ഷം വീട് കോളനിയിൽ ബിജു, മാരുതി കാറിൽ 800 ഗ്രാം കഞ്ചാവ്‌ കൈവശം വച്ചതിനു വൈത്തിരി പൊഴുതന അച്ചു നിവാസിൽ, അക്ഷയ് എന്നിവരെ അറസ്റ്റ് ചെയ്തു. മാനന്തവാടി ജെ എഫ് സിഎം 2 ന്റ് ഹാജരാക്കുന്നതിന് തീരുമാനിച്ചു. പാർട്ടിയിൽ സിവിൽ എക്സ്സൈസ് ഓഫീസർമാരായ അനൂപ്, പ്രിൻസ്, ജോബിഷ്, നിക്കോളാസ് ജോസ് എന്നിവർ പങ്കെടുത്തു. കഞ്ചാവ് കൊടുക്കുന്നവരെ പറ്റി അന്വേഷണം ഊർജിതമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *