August 27, 2026

100 മേനിയുടെ വിജയ തിളക്കവുമായി സുൽത്താൻ ബത്തേരി നഗരസഭയിലെ വിദ്യാലയങ്ങൾ

0
IMG_20230519_203115.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കൂടുതൽ ഇടപെടലുകൾ നടത്തുന്ന ബത്തേരി നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളും എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 919 വിദ്യാർത്ഥികളിൽ 113 പേര് ഗോത്ര വർഗ വിദ്യാർത്ഥികൾ ആണ്. 114 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു . എല്ലാ മാസവും ഓരോ വിദ്യാലയങ്ങളിൽ നടക്കുന്ന മുനിസിപ്പൽ എഡ്യൂക്കേഷൻ കമ്മിറ്റി യോഗങ്ങൾ , എല്ലാ യോഗങ്ങളിലും ചെയർമാന്റെയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്റെയും പങ്കാളിത്തം , വിശദമായ ചർച്ചകൾ , ഓരോ സ്‌കൂളിന്റെയും സാഹചര്യങ്ങൾ ക്കനുസരിച്ച ആസൂത്രണം എന്നിവ വിജയത്തിനാക്കം കൂട്ടി . എ പ്ലസുകളുടെ എണ്ണത്തിൽ അസംപ്ഷൻ ഹൈസ്‌കൂൾ ജില്ലയിൽ ഒന്നാമതെത്തി. വിജയികളെ ചെയർമാൻ ടി കെ രമേശ് , വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് , എം ഈ സി കൺവീനർ പി എ അബ്ദുൾനാസർ എന്നിവർ അഭിനന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *