August 29, 2026

വെറ്ററിനറി യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങ് നാളെ :ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കും

0
IMG_20230519_203241.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൂക്കോട് : കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വ്വകലാശാലയുടെ നാലാമത് ബിരുദദാന ചടങ്ങ് നാളെ ശനി രാവിലെ 11 ന് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ നടക്കും. സര്‍വകലാശാല വൈസ് ചാന്‍സിലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ട്ടിഫിക്കറ്റുകളും, ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണമെഡലുകളും വിതരണം ചെയ്യും. ചടങ്ങില്‍ സര്‍വകലാശാല പ്രൊ. ചാന്‍സലറും മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രിയുമായ ജെ. ചിഞ്ചുറാണി, ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഭൂപേന്ദ്രനാഥ് ത്രിപാഠി എന്നിവര്‍ മുഖ്യാതിഥികളാകും. ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ്ണമെഡലുകളും, എന്‍ഡോവ്മെന്റ് അവാര്‍ഡുകളും, 265 വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകളും, 78 പേര്‍ക്ക് ബിരുദാനന്തര ബിരുദസര്‍ട്ടിഫിക്കറ്റുകളും,19 ഡോക്റ്ററേറ്റ് സര്‍ട്ടിഫിക്കറ്റുകളും, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *