April 20, 2024

ഹജ്ജ് യാത്രയയപ്പ് നൽകി

0
Ei1tcd583787.jpg
തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ നിന്നും ഈ വർഷം ഹജ്ജിനു പോവുന്ന ഹജ്ജാജിമാർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സംഗമം സീനിയർ മുസ്ലിം ലീഗ് ന്നേതാവ് പടയൻ അബ്ദുള്ള സാഹിബ്‌ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടി. മൊയ്തു ആദ്യക്ഷത വഹിച്ചു . മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് കോറോം മുഖ്യ പ്രഭാഷണം നടത്തി .
പ്രമുഖ പ്രഭാഷകൻ ജംഷീർ ബാഖവി ഉസ്താദ് ക്ലാസ്സ്‌ എടുത്തു .കോറോം ഖത്തീബ് ഉമ്മർ ഫൈസി  പ്രാർത്ഥനക്കു നേതൃത്വം നൽകി.
എം കെ അബൂബക്കർ മുസ്തഫ മോന്തോൽ,
പി കുഞ്ഞബ്ദുല്ല ഹാജി,
വളവിൽ അമ്മത് ,തെല്ലാൻ അമ്മത് . ഹാജി. പി എ മൊയ്തുട്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹജ്ജാജിമാർക്ക് വേണ്ടി ഏരി മൊയ്തു ഹാജി യാത്രമംഗളങ്ങൾക്ക് നന്ദി പറഞ്ഞു. പഞ്ചായത്ത്‌ മുസ്ലിംലീഗ് സെക്രട്ടറി ആലികുട്ടി ആറങ്ങാടൻ സ്വാഗതവും വി സി ഹമീദ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *