June 27, 2026

വാര്യാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

0
IMG_20230522_103916.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ദേശീയപാതയില്‍ മുട്ടില്‍ വാര്യാടിന് സമീപം ഫെബ്രുവരി 25ന് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എടപ്പെട്ടി ചുുള്ളിമൂല കോളനിയിലെ ബാലന്റെ ഭാര്യ ശാരദയാണ്(50) മരിച്ചത്. ദേശീയപാതയിലേക്ക് അശ്രദ്ധമായി പ്രവേശിച്ച കാറില്‍ ഇടിച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ എതിരേ വന്ന കെഎസ്ആര്‍ടിസി ബസിലിടിച്ചായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍ മുട്ടില്‍ എടപ്പെട്ടി വാക്കല്‍വളപ്പില്‍ ഷെരീഫ് (50), യാത്രക്കാരി എടപ്പെട്ടി ചുള്ളിമൂല പണിയ കോളനിയിലെ അമ്മിണി (49) എന്നിവര്‍ സംഭവദിവസം മരിച്ചിരുന്നു. ഓട്ടോയിലെ യാത്രക്കാരിയായിരുന്നു ശാരദയും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *