April 16, 2024

ജൈവവൈവിധ്യ ദിനാഘോഷം നടത്തി

0
20230523 192419.jpg
 വൈത്തിരി:ജൈവവൈവിധ്യ സംരക്ഷണത്തിന്റെ സന്ദേശം വിളിച്ചോതി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ജൈവവൈവിധ്യ ദിനാചരണത്തോടനുബന്ധിച്ച് ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വൈത്തിരി, പൊഴുതന, അമ്പലവയല്‍, പടിഞ്ഞാറത്തറ, എടവക, കണിയാമ്പറ്റ, നൂല്‍പ്പുഴ പഞ്ചായത്തുകളിലും മാനന്തവാടി മുനിസിപ്പാലിറ്റി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബിഎംസികളുടെ നേതൃത്വത്തിലാണ് ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 
വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ, അമ്പലവയല്‍ എന്നീ പഞ്ചായത്തുകള്‍ പുഴയോര സംരക്ഷണത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലുള്ള പുഴയോരങ്ങളില്‍ വിവിധ തരത്തിലുള്ള മുളകളുടെയും ഈറ്റകളുടെയും കൈതകള്‍ നട്ട് പുഴയോര സംരക്ഷണം ഉറപ്പുവരുത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ പ്രദേശത്തുള്ള രണ്ടു കാവുകളിലാണ് ജൈവവൈവിധ്യ ദിനാചരണം ആഘോഷിച്ചത്. ജൈവ സംരക്ഷണത്തിന്റെ ഭാഗമായി കാവുകള്‍ സന്ദര്‍ശിച്ച് കാവുകളില്‍ ഔഷധ യോഗ്യമായ മരങ്ങളും വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളും നട്ട് ഹരിത വേലികള്‍ നിര്‍മ്മിക്കുകയും ചെയ്യും. നൂല്‍പ്പുഴ പഞ്ചായത്തിലും മാനന്തവാടി മുനിസിപ്പാലിറ്റിയിലും ചെടികള്‍ നട്ട് ജൈവ വൈവിധ്യ ദിനം ആചരിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ ജൈവ വൈവിധ്യ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. എടവകയില്‍ അയിലമൂല പക്ഷി സങ്കേതത്തിലാണ് ജൈവ വൈവിധ്യ ദിനാഘോഷം നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും ജനപ്രതിനിധികളുടെയും പ്രാദേശിക വാസികളുടെയും സഹകരണത്തോടെയാണ് പഞ്ചായത്തുകളില്‍ ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *