June 27, 2026

നടവയൽ സെന്റ് തോമസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ പദ്ധതി ‘ജീവനം’ ആരംഭിച്ചു

0
IMG_20260627_165422
By ന്യൂസ് വയനാട് ബ്യൂറോ

നടവയൽ: സെന്റ് തോമസ് ഹൈസ്കൂളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ‘ജീവനം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടർ ഫാ. ബിജു തൊണ്ടിപ്പറമ്പിൽ നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച ബലൂൺ കൊണ്ടുള്ള സംരക്ഷണ മതിൽ, ലഹരി വിരുദ്ധ സന്ദേശ ജ്വാല തെളിയിക്കൽ, ഫ്ലാഷ് മോബ്, ലഘുലേഖ വിതരണം, മാഗസിൻ പ്രകാശനം, ലോഗോ പ്രകാശനം, ദീപശിഖ പ്രയാണം, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ മത്സരങ്ങളും നടത്തപ്പെടും. ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. വിൻസൻറ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു. ജെയിംസ് പോൾ, കെ. ജെ. ബിജു, രാജു വലിയറ, സി. പി. വി. സിനി, മരിയ ജെയിംസ്, ജെൻട്രി പോൾ, ജോസഫ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *