പ്ലസ് ടു ;ജില്ലയിൽ വിജയശതമാനം ഉയർന്നു.

കല്‍പ്പറ്റ: പ്ലസ്ടു വിജയശതമാനത്തിൽ വയനാട്ടിൽ മുൻ വർഷത്തെ അപേക്ഷിച്ച് നേരിയ വിജയശതമാനം ഉയർന്നു.
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ വയനാട്ടില്‍ 76.9 ശതമാനം വിജയം. മുൻ വർഷം 75. 07 ശതമാനമായിരുന്നു.
ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ ഇത് 51.16 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 83.63 ഉം ശതമാനമാണ്. മുൻവര്‍ഷം, 46.89, 75.81 എന്നിങ്ങനെയായിരുന്നു ശതമാനം.
ഗോയിംഗ് വിഭാഗത്തില്‍ 9,614 പേര്‍ പരീക്ഷ എഴുതിയതില്‍ 7,393 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. 738 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 688 പേരാണ് പരീക്ഷയ്ക്കിരുന്നത്. 352 പേര്‍ വിജയിച്ചു.. 11 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡുണ്ട്.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജില്ലയിലെ ഒമ്പത് വിദ്യാലയങ്ങളിലായി പരീക്ഷ എഴുതിയ 776 വിദ്യാര്‍ഥികളില്‍ 649 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 100 ശതമാനമാണ് വിജയം. 60 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയ്ക്കിരുന്നത്. പുല്‍പ്പള്ളി വേലിയമ്പം ദേവീവിലാസം സ്‌കൂളില്‍ ഒരു വിദ്യാര്‍ഥി മാത്രമാണ് ഉപരിപഠനത്തിനു യോഗ്യത നേടാതിരുന്നത്. ഇവിടെ 52 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്കിരുന്നത്. 98.09 ആണ് വിജയ ശതമാനം. അമ്പലവയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 94.96 ശതമാനമാണ് വിജയം. 119 പേര്‍ പരീക്ഷ എഴുതിയതില്‍ 113 പേര്‍ ഉപരിപഠനത്തിനു യോഗ്യരായി. വാകേരി ജിവിഎച്ച്എസ്എസില്‍ പരീക്ഷ എഴുതിയ 50 വിദ്യാര്‍ഥികളില്‍ 45 പേര്‍ ലക്ഷ്യത്തിലെത്തി. 90 ആണ് വിജയശതമാനം.



Leave a Reply