August 26, 2026

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മെയ് 28 ന് ജില്ലയില്‍ ; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

0
20230526_184951.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വിവധ പദ്ധതികള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെയ് 28 ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ്, സൗര ആശുപത്രി പദ്ധതി- സോളാര്‍ പ്ലാന്റ്, വേങ്ങൂര്‍ യു.പി എച്ച്.സി അര്‍ബന്‍ പോളി ക്ലിനിക്, പെയിന്‍ ആന്റ് പാലിയേറ്റീവ് ജില്ലാ ട്രെയിനിംഗ് സെന്റര്‍, ക്യാന്‍സര്‍ കെയര്‍ യൂണിറ്റ്, കുട്ടികള്‍ക്കുള്ള ഫിസിയോ തെറാപ്പി യൂണിറ്റ്, ആശുപത്രിയിലേക്കുള്ള റിങ് റോഡ് തുടങ്ങിയവ മന്ത്രി ഉദ്ഘാടനം ചെയ്യും. 1.25 കോടി ചെലവില്‍ വിഭാവനം ചെയ്ത ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബ് പദ്ധതി പ്രഖ്യാപനം മന്ത്രി നിര്‍വഹിക്കും. ഉച്ചക്ക് 12 ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സന്തോഷ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള ടേക്ക് എ ബ്രേക്ക്, ഹെല്‍പ്പ് ഡെസ്‌ക്ക്, സന്തോഷ ഗ്രാമം ഹോസ്റ്റസ് എന്നീ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. വൈകീട്ട് 3.15 ന് ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി ചീയമ്പം 73 കോളനിയല്‍ നിര്‍മ്മിച്ച മാതൃ-ശിശു സംരക്ഷണ കേന്ദ്രം മന്ത്രി നാടിന് സമര്‍പ്പിക്കും. വൈകീട്ട് 4 ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് സംവിധാനം, ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്, മുണ്ടേരി യു.പി.എച്ച്.സി അര്‍ബന്‍ പോളിക്ലിനിക് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *