August 26, 2026

ടാക്‌സും പെര്‍മിറ്റുമില്ല; പിഴ ഈടാക്കി

0
20230529_194144.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള ടാക്സും പെര്‍മിറ്റുമില്ലാതെ അതിര്‍ത്തി കടന്നെത്തുന്ന അന്യ സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. കേരള ടാക്സും പെര്‍മിറ്റും എടുക്കാതെ ജില്ലയിലെത്തിയ അന്തര്‍ സംസ്ഥാന വാഹനത്തില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം 1,54,000 രൂപ പിഴ ഈടാക്കി. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കര്‍ണാടക രെജിസ്ട്രേഷന്‍ ടൂറിസ്റ്റ് ബസ്സിനാണ് പിഴ ചുമത്തിയത്. പരിശോധനയ്ക്ക് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരായ എം.വി.ഐ എം.കെ സൈദാലിക്കുട്ടി, എ.എം.വി.ഐമാരായ എം. സുനീഷ്, എം.വി പ്രഭാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ ദിവസങ്ങളിലും കര്‍ശനമായ പരിശോധനകളും നിയമനടപടികളും ഉണ്ടാവുമെന്നും എന്‍ഫോസ്‌മെന്റ് ആര്‍.ടി.ഒ അനൂപ് വര്‍ക്കി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *