കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാരിന്റെ തെറ്റായ കാർഷിക നയം; കർഷക കോൺഗ്രസ്

കൽപ്പറ്റ :ജില്ലയിലെ തുടർച്ചയായകർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാരിന്റെ തെറ്റായ കാർഷിക നയമാണെന്നും,വയനാട്ടിൽ ഉടൻ കർഷകർക്ക് ആശ്വാസകരമായ പാക്കേജ് അനുവദിക്കണമെന്നും കർഷക കോൺഗ്രസ് ജില്ലാകമ്മിറ്റി . കടബാധ്യത മൂലം കർഷകരുടെ ചാവുഭൂമിയായി വയനാട് മാറിയിട്ടും
കർഷകരോട്
മുഖം തിരിഞ്ഞ് നിൽക്കുന്ന സർക്കാരിന്റെ സമീപനത്തിന് മാറ്റമില്ല. ഈ നയം സർക്കാർ തിരുത്തിയില്ലേങ്കിൽ ശക്തമായ സമരങ്ങൾക്ക് കർഷക കോൺഗ്രസ് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.സംസ്ഥന ജനറൽസെക്രട്ടറി പി എം ബെന്നി, ജില്ലാ പ്രസിഡന്റ് വി.കെ ശശീന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി ഷാജി എടത്തട്ടേൽ,മണ്ഡലം പ്രസിഡന്റ് റിന ജോർജ്ജ് എന്നിവർ ആത്മഹത്യ ചെയ്ത കർഷകന്റെ വീട് സന്ദർശിച്ചു.



Leave a Reply