വയനാട് മെഡിക്കൽ കോളേജിൻ്റെ ശോചനീയാവസ്ഥ: കോൺഗ്രസ് മാർച്ചും ധർണ്ണയും നടത്തി

മാനന്തവാടി: വയനാട് മെഡിക്കൽ കോളജിൽ ആവശ്യ മരുന്നുകളും, സേവനങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട്
കോൺഗ്രസ് പനമരം, മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ ആശുപത്രിയിലേക്ക് മാർച്ചും,ധർണ്ണയും നടത്തി. മാർച്ച് ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കാത്ത് ലാബ് പ്രവർത്തനം ഉടൻ ആരംഭിക്കുക, ആദിവാസി വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് സി.ടി സ്കാനിംഗ് സൗകര്യം ഏർപ്പെടുത്തുക, അത്യാധുനിക സൗകര്യമുളള ലാബിൽ ഹൃദ്രോഗ സംബന്ധമായ അത്യാവശ്യ ടെസ്റ്റുകളും,മരുന്നുകളും ലഭ്യമാക്കുക, ആവശ്യത്തിന് ആംബുലൻസുകൾ ലഭ്യമാക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.ജി ബിജു അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം പി.കെ ജയലക്ഷ്മി, കെ.പി.സി.സി ജനൽ സെക്രട്ടറി കെ.കെ. അബ്രഹാം. അഡ്വ.എൻ കെ വർഗ്ഗിസ്, എച്ച്.ബി.പ്രദിപ് മാസ്റ്റർ, എ.എം നിഷാന്ത്, പി.വി ജോർജ്ജ്, ചിന്നമ്മ ജോസ്, എക്കണ്ടി മൊയ്തുട്ടി, സിൽവി തോമസ്, ടി.കെ.മമ്മൂട്ടി, പി.എം.ബെന്നി, ടി.എ റെജി, സി.കെ.രത്നവല്ലി, ജേക്കബ് സേബാസ്റ്റ്യൻ, സിനോ പാറക്കാല, ബൈജു പുത്തൻപുരയ്ക്കൽ എന്നിവർ സംസാരിച്ചു.



Leave a Reply