ബാങ്ക് വായ്പാ തട്ടിപ്പ് ; കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം : കേരള കർഷക യൂണിയൻ (എം )ജില്ലാ പ്രസിഡണ്ട്

പുൽപ്പള്ളി : പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള കർഷ യൂണിയൻ എം ജില്ലാ പ്രസിഡന്റ് റെജി ഓലകരാട്ട് ആവശ്യപ്പെട്ടു. രാജേന്ദ്രൻ ആത്മഹത്യ ചെയ്തത് വായ്പ തട്ടിപ്പ് വഴി വന്ന കടബാധ്യത മൂലമാണെന്നും, അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ട പരിരക്ഷണം നൽകണമെന്നും, വായ്പ തട്ടിപ്പ് നടത്തിയവർക്കെതിരെ കൊല കുറ്റത്തിന് നിയമനടപടി സ്വീകരിക്കണമെന്നും വാർത്താ സമ്മേളനത്തിൽ റെജി ഓലിക്കരാട്ട് പറഞ്ഞു.



Leave a Reply