September 18, 2026

വില്‍പ്പനക്കായി സൂക്ഷിച്ച 51.73 ഗ്രാം കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയിലായി

0
IMG_20230531_153951.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം കരുമ്പുമ്മല്‍ സ്റ്റേഡിയത്തിന് സമീപം വില്‍പ്പനക്കായി സൂക്ഷിച്ച 51.73 ഗ്രാം കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയിലായി. പനമരം കരിമ്പുമ്മല്‍ വടക്കേക്കര ഷംസുദ്ധീന്‍ (55) ആണ് പിടിയിലായത്. പനമരം സബ് ഇന്‍സ്‌പെക്ടര്‍ ഇകെ അബൂബക്കറും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാള്‍ മുന്‍പ് മോഷണം, അടിപിടി, എന്‍ ഡി പിഎസ് കേസുകളിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. സി പി ഒ മാരായ അജേഷ്, ഷിഹാബ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *