April 28, 2024

സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വയോജനങ്ങളോട് കരുതല്‍ വേണം

0
20230531 183552.jpg
കല്‍പ്പറ്റ: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കല്‍പ്പറ്റയില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മുമ്പാകെ ധര്‍ണ്ണനടത്തി. വയോജനങ്ങളോട് ഉണ്ടായിരിക്കേണ്ടതായ കരുതലിനെയും പരിരക്ഷയേയും കുറിച്ച് സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്നഊ കാലഘട്ടത്തിലും കേന്ദ്രസര്‍ക്കാറില്‍ നിന്നും വേണ്ടത്ര ശ്രദ്ധ വയോജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി അംഗസംഖ്യയില്‍ വര്‍ധിച്ചു വരുന്ന വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ മുന്‍പാകെ എത്തിക്കുന്നതിന് കേരള സര്‍ക്കാര്‍ അംഗീകരിച്ചതും കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവയോജനങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ഈ സംഘടന കേരളത്തിലെ 14 ജില്ലകളിലെ 252 കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ ധര്‍ണ്ണ നടത്തുകയാണ്. വയനാട് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മുമ്പാകെയുള്ള ധര്‍ണ്ണ സംസ്ഥാന വൈ.പ്രസി.. സി.കെ ഉണ്ണീക്കൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വയോജന പെന്‍ഷനിലുള്ള കേന്ദ്ര സര്‍ക്കാര്‍ വിഹിതം 5000 രൂപയാക്കുക, തീവണ്ടി യാത്രാ ടിക്കറ്റിന് ദശാബ്ദങ്ങളായി അനുവദിച്ചു വന്നിരുന്ന നിരക്കിളവ് പുന:സ്ഥാപിക്കുക, വയോജന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു വയോജന നയം പ്രഖ്യാപിക്കുക, കേന്ദ്ര സര്‍ക്കാര്‍ വയോജന കമ്മീഷന്‍ രൂപീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.ജില്ലാ സെകട്ടറി സി. പ്രഭാകരന്‍ സ്വാഗതം,ജോസ് മാണിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.: ഫിലിപ്പ് കല്‍പ്പറ്റ നന്ദീ . പി. അപ്പന്‍ നമ്പ്യാര്‍, യു. കെ.നാരായണന്‍ , പി.കെ. ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *