October 9, 2026

പുല്‍പ്പള്ളിയില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും:സി.പി.ഐ(എം)

0
IMG_20230601_090810.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സി.പി.ഐ(എം) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ മൂന്നിന് വൈകുന്നേരം നാല് മണിക്ക് പുല്‍പ്പള്ളിയില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ വായ്പാ തട്ടിപ്പിനിരയായി പുല്‍പ്പള്ളിയില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നത്.രാജേന്ദ്രന്റെ മരണത്തിനുത്തരവാദികളായ കോണ്‍ഗ്രസ് നേതക്കാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രാജേന്ദ്രന്റെ കുടുംബത്തിന്റെയും തട്ടിപ്പിനിരയായ മറ്റുകര്‍ഷകരുടെയും ബാധ്യത കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും സി.പി.ഐ(എം) ആവശ്യപ്പെട്ടു.മരണത്തിനുത്തരവാദികളായ കോണ്‍ഗ്രസ് നേതക്കാള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ സി.പി.ഐ(എം) ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും ജൂ 3 നടക്കു ജനകീയ പ്രതിഷേധ പരിപാടി വിജയിപ്പിക്കണമെും സി.പി.ഐ(എം) ജില്ല സെക്ര'റിയേറ്റ് പ്രസ്തവനയില്‍ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *