പനവല്ലിയിൽ കടുവ

പനവല്ലി: തിരുനെല്ലി പനവല്ലിയില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി പശുക്കിടാവിനെ കൊന്നു.പുളിക്കല്‍ മാത്യുവിന്റെ ഒരു വയസ് പ്രായമുള്ള വെച്ചൂര്‍പശുക്കിടാവിനെയാണ് ഇന്നലെ രാത്രി കടുവ ആക്രമിച്ചു കൊന്നത്. വനപാലകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫrസര്‍ കെ.പി അബ്ദുള്‍ഗഫൂറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി കാല്‍ല്‍പ്പാടുകള്‍ കടുവയുടെതാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് വൈകുന്നേരം വീണ്ടും കടുവ മാത്യുവിന്റെ വീട്ടില്‍ എത്തിയതായി വീട്ടുകാര്‍ പറഞ്ഞു. കടുവ കൊന്നിട്ട പശുക്കിടാവിന്റെയടുത്താണ് വീണ്ടും കടുവ എത്തിയത്. മറവ് ചെയ്യാതെ സൂക്ഷിച്ചിരുന്ന പശുവിന്റെ ജഢം കടിച്ചെടുത്ത് കൊണ്ടുപോകാന്‍ നോക്കിയപ്പോഴാണ് വീട്ടുകാര്‍ കടുവയെ കണ്ടത്. ഇതിനിടെ വീട്ടുകാര്‍ കടുവയുടെ അവ്യക്തമായ ചിത്രം പകര്‍ത്തുകയും ചെയ്തു. പോലീസും വനപാലകരും സ്ഥലത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.



Leave a Reply