April 25, 2024

പഞ്ചായത്ത്തല പ്രവേശനോത്സവം നടത്തി

0
Img 20230602 092250.jpg
വേലിയമ്പം : പുൽപ്പളളി ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം വേലിയമ്പം ദേവീവിലാസം വൊക്കഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തി .പ്രധാനാധ്യാപകൻ കെ.ജി.രതീഷ്കുമാർ സ്വാഗതം പറഞ്ഞു. പി . റ്റി.എ പ്രസിഡന്റ് കുര്യാക്കോസ് വി. എ അധ്യക്ഷത വഹിച്ചു . പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ് ദിലീപ്കുമാർ ഉദ്ഘാടനം നിർവഹിച്ചു . വൈസ് പ്രസിഡന്റ് ശോഭന സുകു മുഖ്യ പ്രഭാഷണം നടത്തി . പുൽപ്പളളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഡ് കമ്മറ്റി ചെയർപേഴ്സൺ ജോളി നരിതൂക്കിൽ , പുൽപ്പളളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോ . ജോമറ്റ് സെബാസ്റ്റ്യൻ , ഉഷസത്യൻ , സുശീല സുബ്രഹ്മണ്യൻ , സ്കൂൾ മാനേജർ വി.രാജഗോപാലൻ , വയനാട് ജില്ലാ സ്കൂൾ ബസ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബേബി കൈനിക്കുടി തുടങ്ങിയവർ സംസാരിച്ചു . രേണുക കെ.എൻ നന്ദി പറഞ്ഞു . തുടർന്ന് വിദ്യാർത്ഥികളുടെ പരിപാടികൾ അവതരിപ്പിച്ചു . നവാഗതരായ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകുകയും എല്ലാ കുട്ടികൾക്കും മധുരം നൽകി സ്വീക രിക്കുകയും ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *