April 19, 2024

പി.ബി.ആര്‍ വിവരശേഖരണ ക്യാമ്പിന് ജില്ലയില്‍ തുടക്കമായി

0
Img 20230602 161721.jpg
 വെള്ളമുണ്ട:ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ജൈവ വിഭവങ്ങളെക്കുറിച്ച് പ്രദേശവാസികള്‍ക്കുള്ള അറിവ് ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന പി.ബി.ആര്‍ വിവരശേഖരണ ക്യാമ്പിന് ജില്ലയില്‍ തുടക്കമായി. ഓരോ പഞ്ചായത്തുകളിലും ജൈവവൈവിധ്യ സംരക്ഷണ കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളാണ് പി.ബി.ആറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍, ആദ്യഭാഗത്തില്‍ ഇല്ലാത്ത അധിക വിവരങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ശാസ്ത്രീയമായി പരിഷ്‌കരിച്ച് പി.ബി.ആര്‍ രണ്ടാം ഭാഗം തയ്യാറാക്കുന്നത്. വെള്ളമുണ്ട, എടവക, കണിയാമ്പറ്റ, മീനങ്ങാടി, പൊഴുതന, നൂല്‍പ്പുഴ, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളിലും ബത്തേരി, കല്‍പ്പറ്റ മുനിസിപ്പാലിറ്റികളിലുമാണ് വിവശേഖരണത്തിന് ഫണ്ട് വകയിരുത്തിയിട്ടുള്ളത്. നിലിവല്‍ വെള്ളമുണ്ട, എടവക ഗ്രാമ പഞ്ചായത്തുകളില്‍ വിവരശേഖരണം പൂര്‍ത്തിയായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *