April 26, 2024

ടൂറിസം കേന്ദ്രങ്ങളിലെ ടിക്കറ്റ് നിയന്ത്രണം ഒഴിവാക്കണം : ഓൾ കേരള ടൂറിസം അസോസിയേഷൻ

0
Img 20230602 162157.jpg
മാനന്തവാടി :വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിലെ ടിക്കറ്റ് നിയന്ത്രണം വയനാട്ടിലേക്കെത്തുന്ന വിനോദസഞ്ചാരികളെ തീർത്തും നിരാശപ്പെടുത്തുന്നതിനാൽ കേരള ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോടതിയെ സമീപിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തി ടിക്കറ്റ് നിയന്ത്രണങ്ങൾ ഒഴിവാക്കി കേന്ദ്രങ്ങളിലെത്തുന്ന എല്ലാ സന്ദർശകർക്കും ടിക്കറ്റ് ലഭിക്കുന്ന സാഹചര്യം ഉറപ്പുവരുത്തണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനു കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനം രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെയായി ദീർഘിപ്പിക്കുക.വയനാട്ടിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലെയും ശുചിമുറികൾ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക.ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൗകര്യം എല്ലാ കേന്ദ്രങ്ങളിലും അടിയന്തിരമായി നടപ്പിലാക്കുക.ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് സന്ദർശകരുമായുള്ള ഇടപെടലുകൾ കുലീനമാക്കാനുള്ള പ്രായോഗിക ക്ലാസുകൾ കൃത്യമായി നൽകുക. ടൂറിസം കേന്ദ്രങ്ങളിലെ എല്ലാ ജീവനക്കാർക്കും യൂണിഫോം നിർബന്ധമാക്കുക.വർഷങ്ങളോളമായി അടഞ്ഞുകിടക്കുന്ന വടുവഞ്ചാൽ മീൻമുട്ടി വെള്ളച്ചാട്ടം തുറന്നുപ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കുക.ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള റോഡുകൾ ലോകനിലവാരത്തിൽ ഉടൻ വികസിപ്പിക്കുക.
വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്കുകൾ 50% കുറച്ച് നിശ്ചയിക്കുക. കേന്ദ്രങ്ങളിലെയും സമീപത്തുള്ള സ്വകാര്യപാർക്കിംഗ് കേന്ദ്രങ്ങളിലെയും പാർക്കിംഗ് ചാർജുകൾ കുറയ്ക്കുകയും, അവ ഏകീകൃതമാക്കുകയും ചെയ്യുക.
തുടങ്ങിയ ആവശ്യങ്ങളും ഓൾ കേരള ടൂറിസം അസോസിയേഷൻ ഭാരവാഹികളായ രമിത് രവി, അനീഷ് വരദൂർ, മനു മത്തായി, ഷിജിത്ത് എൻ കെ തുടങ്ങിയവർ ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ ഉന്നയിച്ചു സംഘടനാപ്രതിനിധികൾ സംസ്ഥാന ടൂറിസം മന്ത്രിക്ക് നിവേദനം നൽകി. വയനാട്ടിലെ ടൂറിസം വികസത്തിനായി സംഘടന ഉന്നയിച്ച 
പ്രധാനപ്പെട്ട ആവശ്യങ്ങളിൽ അടിയന്തിരമായി തീരുമാനമെടുക്കാത്തപക്ഷം, വയനാട്ടിലെ എല്ലാ ടൂറിസം സംഘടനകളെയും അണിനിരത്തി പ്രക്ഷോഭപരിപാടികളിലേക്കു നീങ്ങുമെന്നും പ്രതിനിധികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *