June 27, 2026

ആദരം 2023 ; വിദ്യാർത്ഥികളെ അനുമോദിച്ചു

0
20230603_200609.jpg
By ന്യൂസ് വയനാട് ബ്യൂറോ

കാക്കവയൽ: കാക്കവയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിന്നും എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ചവരെയും അനുമോദിക്കുന്ന ആദരം 2023 ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.പരീക്ഷയിൽ ഉന്നത വിജയം നേടുന്നത് പോലെ ജീവിതമെന്ന പരീക്ഷയിലും ഉന്നത വിജയം നേടുന്നവരാണ് യഥാർത്ഥ വിജയികൾ എന്ന് അദ്ദേഹം പറഞ്ഞു.മൂല്യങ്ങൾ ആർജിക്കുമ്പോൾ മാത്രമേ ജീവിതത്തിൽ ഉന്നത വിജയം കരസ്ഥമാക്കാൻ കഴിയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സർവകലാശാലയിൽ നിന്നും ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ സ്മിത ദേവി ടീച്ചർക്കുള്ള ഉപഹാരവും സംസ്ഥാന തലത്തിൽ ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനൂജയ്ക്കുള്ള ഉപഹാരവും അദ്ദേഹം നൽകി.
             പി ടി എ പ്രസിഡണ്ട് എൻ റിയാസ് അധ്യക്ഷനായിരുന്നു.പ്ലസ് ടു എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്തംഗം ചന്ദ്രിക കൃഷ്ണൻ വിതരണം ചെയ്തു.ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൽ രാജ്യപുരസ്കാർ നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം മുട്ടിൽ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീദേവി ബാബുവും അൽ മാഹിർ അറബിക് എക്സലൻസ് അവാർഡ് നേടിയവർക്കുള്ള ഉപഹാരം പ്രിൻസിപ്പൽ ബിജു ടി എം വിതരണം ചെയ്തു.
              എസ് എം സി ചെയർമാൻ റോയ് ചാക്കോ ,എം പി ടി എ പ്രസിഡൻറ് സുസിലി ചന്ദ്രൻ , ഇന്ദ്രൻ കെ.എൻ , ഖദീജ ഐ ,ഖലീൽ റഹ് മാൻ കെ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *