June 27, 2026

പരസ്യ മദ്യപാനം ചോദ്യം ചെയ്ത പോലീസിനെ ആക്രമിച്ചതായി പരാതി: പ്രതികൾ പിടിയിൽ

0
IMG_20230604_102934.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇരുളം: ഇരുളം മൂന്നാനക്കുഴിയില്‍ വെച്ച് ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് പരസ്യ മദ്യപാനം നടത്തുകയായിരുന്ന രണ്ട് പേരെ ചോദ്യം ചെയ്ത പോലീസിനെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചതായി പരാതി. കേണിച്ചിറ എസ് ഐ ടി.കെ ഉമ്മര്‍, സി പി ഒ സനല്‍ എന്നിവരെയാണ് ആക്രമിച്ചത്. ചെവിക്ക് സാരമായി പരിക്കേറ്റ എസ് ഐ ഉമ്മര്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് വാളവയല്‍ കാവുംപുറത്ത് ധനേഷ് (37), ചൂത്പാറ പൊങ്ങന്‍പാറ ദിലീഷ് (39) എന്നിവരെ അറസ്റ്റ് ചെയ്തു. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിനടക്കം വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *