പരിസ്ഥിതി ദിനാചരണവും സൗഹൃദസംഗമവും നടത്തി
വെള്ളമുണ്ട: വെള്ളമുണ്ട ഒഴുക്കൻമൂല പന്തച്ചാൽ മൂൺ ലൈറ്റ് സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും സൗഹൃദ സംഗമവും നടത്തി .സംഗമത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനവും പുരസ്കാര വിതരണവും നടത്തി. മൂൺ ലൈറ്റ് സ്വാശ്രയ സംഘം പ്രസിഡണ്ട് സി.വി.ഷാജു അധ്യക്ഷത വഹിച്ചു. സുഭാഷ് ചമയം, നിഖിൽ ജോർജ്, അനിൽ ഇ.ടി., ഷജു ഇ.ജെ., സണ്ണി, ബിജു, രാജീവൻ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply