വാരാമ്പറ്റയിലെ കായികപ്രേമികൾക്ക് ജില്ലാ പഞ്ചയാത്ത് ഡിവിഷന്റെ സ്പോർട്സ് കിറ്റ് കൈമാറി

വാരാമ്പറ്റ:വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാരാമ്പറ്റ വാർഡിന്റ നേതൃത്വത്തിൽ
കോടഞ്ചേരിയിൽ ക്രമീകരിച്ച പൊതുകളികളത്തിലേക്കുള്ള വെള്ളമുണ്ട ഡിവിഷന്റെ സ്പോർട്സ് കിറ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിതരണോദ്ഘാടനം ചെയ്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം പി. എ അസീസ് ഏറ്റുവാങ്ങി.
മുനീർ പൊന്നാണ്ടി,
പി.ഒ മൊയ്‌തു,അഷ്‌റഫ് ചെട്ടിയാംകണ്ടി,പ്രസന്നകുമാർ കെ എസ്, അന്ത്രു സി, ബഷീർ ടി.എച്ച് തുടങ്ങിയവർ സംബന്ധിച്ചു.
അവലിക്കുട്ടിഹാജിയുടെയും കാവുംക്കുന്ന് ചീച്ചന്റെയും കുടുംബാഗംങ്ങകളുടെ സഹായ സഹകരണത്താൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം പി.എ അസീസിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ സൗകര്യപ്പെടുത്തിയ പൊതു ഗ്രൗണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കായിക പ്രേമികൾക്കായി
സമർപ്പിച്ചത്.



Leave a Reply