പരിസ്ഥിതിദിനം ആചരിച്ചു

മാനന്തവാടി: ലോക പരിസ്ഥിതി ദിനത്തിൽ വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പതിനായിരം തൈ നട്ടു പരിപാലിക്കുന്നതിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ രാജ്യാന്തര പരിസ്ഥിതി പ്രവർത്തകനും, അവാർഡ് ജേതാവുമായ ഷാജി കേദാരം തൈ നട്ടു ഉദ്ഘാടനം ചെയ്തു.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി. കുഞ്ഞബ്ദുള്ള,മണ്ഡലം പ്രസിഡന്റ് സി. പി. മൊയ്‌ദു ഹാജി, ജനറൽ സെക്രട്ടറി കെ. സി. അസീസ് കോറോo, ട്രെഷറർ കടവത് മുഹമ്മദ്, സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, വി. അബ്ദുള്ള ഹാജി,നസീർ തിരുനെല്ലി,വൈസ് പ്രസിഡന്റുമാരായ കെ. ഇബ്രാഹിം ഹാജി, ഹമീദ് കൊച്ചി,തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply