മാമ്പഴക്കാലം പദ്ധതിക്ക് തുടക്കമായി
പുൽപ്പള്ളി :ലോക പരിസ്ഥിതി ദിനത്തിൽ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം നടപ്പിലാക്കുന്ന മാമ്പഴക്കാലം പദ്ധതിക്ക് പുൽപ്പള്ളി വിജയ എച്ച് .എസ് .എസിൽ തുടക്കമായി. പുൽപ്പള്ളി ശ്രേയസ്സും എൻ എസ് എസ്സ് യൂണിറ്റും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂർ ഡി .എഫ് .ഓ അജിത്ത് കെ രാമൻ, ശ്രേയസ്സ് ഡയറക്ടർ ഫാ. വർഗ്ഗീസ് കൊല്ലമാവുടി എന്നിവർ ചേർന്ന് മാവിൻ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ കെ .എസ് സതി, എൻ .എസ് .എസ് പ്രോഗ്രാം ഓഫീസർ ബിജോയ് വേണുഗോപാൽ, റെജി തടത്തിൽ, ഉഷ ടീച്ചർ, സാലമ്മ, ജിനി ഷജിൽ, സിന്ധു ബേബി തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ അധ്യാപക വിദ്യാർത്ഥി പ്രതിനിധികളും പരിപാടിയിൽ പങ്കാളികളായി.






Leave a Reply