August 7, 2026

ആത്മാർത്ഥമായ പരിശ്രമത്തിലൂടെ വിജയത്തിലേക്കെത്താം :ഷെറിൻ ഷഹാന

0
IMG_20230605_151318.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:ആത്മാർത്ഥമായ പരിശ്രമത്തിലൂടെ വിജയത്തിലേക്ക് എത്തി ചേരാം എന്നതിന്റെ തെളിവാണ് എന്റെ ജീവിതം, അപകടം ബാക്കിവെച്ച ശാരീരിക വെല്ലുവിളികളെ അതിജീവിക്കാൻ കൂടി ഈ വിജയം കൊണ്ട് സാധിച്ചെന്നു ഐ എ എസ് റാങ്ക് ഹോൾഡർ ഷെറിൻ ഷഹാന അഭിപ്രായപ്പെട്ടു. ഡിവൈഎഫ്ഐ അച്ചൂരാനം മേഖലാ പഠനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷെറിൻ. അത്തിമൂല കമ്യുണിറ്റി ഹാളിൽ സംഘടിപ്പിച്ച പഠനോത്സവത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് മുഖ്യ പ്രഭാഷണം നടത്തി. എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന പഠനോത്സവത്തിൽ ഡിവൈഎഫ്ഐ അച്ചൂരാനം മേഖലാ സെക്രട്ടറി സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. കെ കിഷോർ സ്വാഗതവും സനീഷ് നന്ദിയും പറഞ്ഞു. എം രമേശ്‌, ഹരിശങ്കർ, ആഷിഖ് സി എച്, രാജേന്ദ്രൻ, വി ആർ ബാബു, സി മമ്മി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *