September 16, 2026

അഴിമതി ക്യാമറയ്ക്ക് മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധം

0
20230605_184137.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : പിണറായി സര്‍ക്കാര്‍ സ്ഥാപിച്ച അഴിമതി ക്യാമറയ്ക്ക് മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധ സമരം നടത്തി. നിലവാരമുളള ക്യാമറകളും അനുബന്ധ ഉപകരണങ്ങളും യഥേഷ്ട്ടം ലഭ്യമാണെന്നിരിക്കെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭീമമായ തുക നല്‍കി ക്യാമറകള്‍ സ്ഥാപിച്ചത് പൗരന്മാരുടെ സുരക്ഷയെ കരുതിയല്ലെന്നും അഴിമതി മാത്രമാണ് ലക്ഷ്യമെന്ന് വ്യക്തമാണെന്നും സമരം ഉദ്ഘാടനം ചെയ്ത യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ ജാഫര്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തിലെ എല്ലാ എ ഐ ക്യാമറകള്‍ക്ക് സമീപത്തും യൂത്ത് ലീഗ് ഇന്നു തന്നെ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. പിണറായി സര്‍ക്കാരിന്റെ അനവധി അഴിമതികളില്‍ ഒന്നുമാത്രമാണിതെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച നിയോജക മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം പറഞ്ഞു. 
കബീർ മാനന്തവാടി, മുസതഫ പാണ്ടിക്കടവ്, ജലീൽ പടയൻ, ആഷിഖ് എം കെ, ആഷിഖ് നുച്ചിയൻ, സിദ്ധീഖ് തലപ്പുഴ, മോയിന്‍ ഖാസിം, ലത്തീഫ് സി.പി, ജബ്ബാർസി പി, സലിം അസ്ഹരി, അനീസ് കാപ്പിക്കണ്ടി, ജാഫർ കുണ്ടാല, നൗഫൽ വടകര, ഹസ്സൻ കോറോം, നുഅ്മാൻ വാളാട്
എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *