June 27, 2026

ലോക പരിസ്ഥിതി ദിനം ആചരിച്ചു

0
IMG_20230606_092141.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുള്ളൻകൊല്ലി : എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റി, വയനാട് സോഷ്യൽ ഫോറസ്റ്റ് വിഭാഗം, സൊസൈറ്റി ഫോർ സിക്കിൽ സെൽ അനീമിയ കൺട്രോളിംഗ്, എൻ സി പി മുള്ളൻകൊല്ലി പുൽപ്പള്ളി മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ മരക്കടവ് ഗവൺമെന്റ് എൽ പി സ്കൂളിലെ വിദ്യാർഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
 ചേതലയം റെയിഞ്ച് ഓഫീസർ അബ്ദുൽ സമദ് ഉദ്ഘാടനം നിർവഹിച്ചു.എൻ വൈ സി ജില്ലാ പ്രസിഡന്റ് ജോയിൻ പോൾ, എൻസിപി ജില്ലാ സെക്രട്ടറി ഷൈജു കൃഷ്ണൻ, എൻ വൈ സി ജില്ലാ സെക്രട്ടറി സുജിത്ത് പി എ, , എൻസിപി പുൽപ്പള്ളി മണ്ഡലം പ്രസിഡന്റ് പി ജി അനിരുദ്ധൻ, എൻ സി പി മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റ് ജോർജ് ടി. ജെ, ജോഷി ജോസഫ്, സജിത്ത് കളരിപ്പാട്ട്, രാജു മരക്കടവ്, സിക്കിൾ സെൽ അനിമിയ പേഷ്യന്റ് യൂണിയൻ ജില്ലാ സെക്രട്ടറി ശോഭന ഇരിപ്പുട്, സിപിഎം ലോക്കൽ കമ്മിറ്റി അംഗം പ്രസാദ് മരക്കടവ് തുടങ്ങിയവർ പങ്കെടുത്തു.
 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ സബീന ടീച്ചർ സ്വാഗതം പറഞ്ഞു, ശ്രീജ ടീച്ചർ, ചിഞ്ചു ടീച്ചർ,, സരസ്വതി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. സുരേഷ് മരക്കടവ് നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *