October 11, 2026

പരിസ്ഥിതി ദിനാചരണം ജില്ലാതല ഉദ്ഘാടനം

0
IMG_20230606_092706.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വനം വന്യജീവി വകുപ്പ് സാമുഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍ സ്‌കൂള്‍ പരിസരത്ത് തൈകള്‍ നട്ട് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷന്‍ മെമ്പര്‍  ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ആയിഷ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജേഷ് സെബാസ്റ്റ്യന്‍, വാര്‍ഡ് മെമ്പര്‍ എം സുനില്‍കുമാര്‍, പനമരം ബ്ലോക്ക് ഹരിതമതി ചെയര്‍മാന്‍ മനോജ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സി കെ മുനീര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യോഗത്തിന് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ എ സി എഫ് ജോസ്മാത്യു സ്വാഗതവും കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്റ്റ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം അനില്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *