May 15, 2024

നിലമ്പൂർ – സുൽത്താൻബത്തേരി നഞ്ചൻകോട് റെയിൽ പാത ടെണ്ടർ നടപടി സ്വാഗതം ചെയ്യുന്നു: ഐ സി ബാലകൃഷ്ണൻ എംഎൽഎ

0
Img 20230606 092523.jpg
ബത്തേരി :നിർദിഷ്ട ബാംഗ്ലൂർ – കൊച്ചി റെയിൽപാതയുടെ ഭാഗമായ നഞ്ചൻകോഡ് – സുൽത്താൻബത്തേരി – നിലമ്പൂർ റെയിൽ പാത നിർമാണ നടപടികൾ വേഗത്തിലാക്കണമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. ഫൈനൽ ലൊക്കേഷൻ സർവ്വേ , ഡിപിആർ എന്നിവയുടെ നടപടികൾ എത്രയും വേഗം പൂർത്തീകരിച്ച് അടുത്ത കേന്ദ്ര ബജറ്റിൽ തന്നെ ഈ പാത നിർമ്മിക്കാനാവശ്യമായ തുക വകയിരുത്താൻ നടപടി ഉണ്ടാകണം. നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽ പാതക്കായി നിരവധി തവണ നിയമസഭയിൽ ആവശ്യം ഉന്നയിക്കുകയും കേരളാ -കർണാടക മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുകയും ചെയ്തു. കേരളാ സർക്കാറിൻ്റെ റയിൽവേ പദ്ധതികളിൽ നഞ്ചൻഗോഡ്- നിലമ്പൂർ പാതക്ക് പ്രധമ പരിഗണന നൽകാൻ തീരുമാനിച്ചത് ഉമ്മൻചാണ്ടി സർക്കാറാണ്. മല്ലികാർജുൻ ഖാർഗേ കേന്ദ്ര റെയിൽവേ മാന്ത്രിയായിരിക്കുമ്പോഴാണ് പാത സംയുക്ത സംരഭമായി നിർമിക്കാനുള്ള സംസ്ഥാനത്തിന്റെ നിർദ്ദേശം അംഗീകരിച്ചത്. ഈ പാതക്കായി കേരളാ സംസ്ഥാന ബജറ്റിൽ ഫണ്ട് വകയിരുത്തിയതും തുക ചിലവഴിക്കാനായി പ്രത്യേക ഹെഡ്ഓഫ് അക്കൗണ്ട് തുറന്നതും ,കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടതും യു.ഡിഫ് സർക്കാരിൻ്റെ കാലത്താണ് . ഐ.സി .ബാലകൃഷ്ണൻ എം.എൽഎയും ഇ. ശ്രീധരനും കർണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ദരാമയ്യയുമായി ചർച്ചനടത്തിയതിനെതുടർന്നാണ് വനത്തിൽ ടണലുകളിലൂടെയുള്ള പാതയെ കർണാടക എതിർക്കില്ലെന്നും കേരളാസർക്കാർ തുടർനടപടികൾ സ്വീകരിക്കണമെന്നുമുള്ള തീരുമാനമുണ്ടായത്. രാഹുൽ ഗാന്ധി എം.പി പലതവണ ഈ പാതക്കായി ലോക്സഭയിൽ ശബ്ദമുയർത്തുകയും റെയിൽവേ മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു . 2022 ജൂൺ നാലിന് കോഴിക്കോട് വെച്ച് നടന്ന ധർണാ സമരം കഴിഞ്ഞ് കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ പദ്ധതിയുടെ ടെണ്ടർ നടപടികൾ ആരംഭിച്ചത് സന്തോഷകരമാണ്. നിലമ്പൂർ – സുൽത്താൻബത്തേരി -നഞ്ചൻകോട് റെയിൽപാത പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുന്ന നീലഗിരി- വയനാട് എൻഎച്ച്‌ആന്റ് റയിൽ വേ ആക്ഷൻ കമ്മിറ്റിയെ എംഎൽഎ അഭിനന്ദിച്ചു. റെയിൽപാത നിർമ്മാണം പൂർത്തിയാക്കുന്നതിന് മുൻപന്തിയിൽ തന്നെ തുടർന്നും പ്രവർത്തിക്കും. നിക്ഷിപ്ത താൽപര്യങ്ങളുടെ പേരിൽ കേരളത്തിൻറെ യാത്ര ദുരിതം ഒരു പരിധിവരെ പരിഹരിക്കാനുള്ള ഈ പദ്ധതി ബോധപൂർവ്വം വൈകിപ്പിക്കാനുള്ള ശ്രമങ്ങൾ കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് എംഎൽഎ ഓർമിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *