August 3, 2026

ഡി.വൈ.എഫ്.ഐ പുൽപ്പള്ളിയിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു

0
IMG_20230606_134127.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്കിൽ നടത്തിയ തട്ടിപ്പിനിരയായി കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. കുറ്റക്കാരായ മുഴുവൻ കോൺഗ്രസ് നേതാക്കൾക്കെതിരെയും നിയമ നടപടി സ്വീകരിക്കുക , കോൺഗ്രസ് സംസ്ഥാന നേതൃത്വം മറുപടി പറയുക , രാജേന്ദ്രൻ ഉൾപ്പെടെ തട്ടിപ്പിനിരയാവരുടെ കടം കോൺഗ്രസ് ഏറ്റെടുക്കുക, രാജേന്ദ്രന്റെ ആശ്രിതർക്ക് കോൺഗ്രസ് ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു, മുഹമ്മദ് ഷാഫി, കെ മുഹമ്മദലി, സി ഷംസുദ്ദീൻ, അർജ്ജുൻഗോപാൽ , ജോബിസൺ ജെയിംസ്, പി ജംഷീദ് , സി എം രജനീഷ്, കെ വിപിൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *