June 27, 2026

സംസ്ഥാന,ജില്ലാ മുസ്ലിംലീഗ് നേതാക്കൾക്ക് സ്വീകരണം നൽകുന്നു

0
IMG-20230607-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന, ജില്ലാ മുസ്ലിംലീഗ് നേതാക്കൾക്ക് നാലാം മൈൽ. സി.എ. എച്.ഓഡിറ്റോറിയത്തിൽ വെച്ച് ജൂൺ ഒൻപതിനു വൈകുന്നേരം അഞ്ചു മണിക്ക് ഗംഭീര സ്വീകരണം നൽകുമെന്നു പത്രസമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി. എം. എ. സലാം, ദേശീയ സെക്രട്ടറി പി. കെ. കുഞ്ഞാലികുട്ടി, എന്നിവർക്ക് പുറമെ മണ്ഡലത്തിലെ സ്റ്റേറ്റ് സെക്രട്ടറി സി. മമ്മൂട്ടി, ജില്ലാമുസ്ലിം ലീഗ് ഭാരവാഹികൾ എന്നിവർക്ക് ആണ് സ്വീകരണം.

    ഉച്ചക്ക് 2.30ന് വനിതാ ലീഗ് കൺവെൻഷനിൽ വീട്ടു മുറ്റം പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നടക്കും. അഞ്ചു മണിക്ക് പ്രമുഖ പ്രസംഗികൻ ഫൈസൽ ബാബു വിന്റെ പ്രഭാഷണത്തോട് കൂടി പരിപാടി ആരംഭിക്കും. പത്ര സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ. സി. അസീസ് കൊറോo ട്രെഷറെർ കടവത് മുഹമ്മദ്‌, വൈസ് പ്രസിഡന്റ് കൊച്ചി ഹമീദ്, സെക്രട്ടറിമാരായ ഉസ്മാൻ പള്ളിയാൽ, വി. അബ്ദുള്ള ഹാജി തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *