October 9, 2026

വാക്കത്തോൺ സംഘടിപ്പിച്ചു

0
IMG-20230607-WA0010.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :ലോക ഭക്ഷ്യ സുരക്ഷ ദിനാഘോഷത്തിൻ്റെ ഭാഗമായി ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മാനന്തവാടി ജി. വി.എച്ച്എസ്. എസ്.പി .സി വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോട് കൂടി വാക്കത്തോൺ സംഘടിപ്പിച്ചു.എസ് പി സി ഡ്രിൽ ഇൻസ്പെക്ടർ എൻ ബഷീർ,സ്ക്കൂൾ എസ് പി സി ചാർജ് ഓഫീസർ പി ജിജി ജോസഫ് എന്നിവർ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു.ഗാഡി പാർക്കിൽ നിന്നാരംഭിച്ച വാക്കത്തോൺ പഴശ്ശിപാർക്കിൽ സമാപിച്ചു.ജില്ലാ ഭക്ഷ്യ സുരക്ഷ അസി: കമ്മീഷണർ സി വി  ജയകുമാർ ഭക്ഷ്യ സുരക്ഷ സന്ദേശം നൽകി.ഭക്ഷ്യ സുരക്ഷ ഓഫീസർമാരായ അഞ്ജു ജോർജ്, നിഷ പി മാത്യു, എം കെ രേഷ്മ, വകുപ്പിലെ മറ്റ് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി, വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയതു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *