May 3, 2024

മഴത്തണൽ പദ്ധതിക്ക് തുടക്കമായി

0
Img 20230607 180401.jpg
വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും കനിവ് ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് വെള്ളമുണ്ട ഡിവിഷനിൽ നടപ്പിലാക്കുന്ന മഴത്തണൽ പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു.
കനിവ് പ്രസിഡന്റ്‌ എൻ. ടി ഹമീദലി മാസ്റ്റർ, ജൗഹർ വി.പി, ഷമീം കുനിയിൽ, മൻസൂർ കെ.സി,അൻവർ കെ.സി, ഷബീർ എൻ.കെ, ആലി കുനിങ്ങാരത്ത്, സാജിറ കെ. പി, യാസിർ എം.പി 
തുടങ്ങിയവർ സംസാരിച്ചു.
മഴക്കെടുതി ബാധിക്കാൻ സാധ്യതയുള്ള ഡിവിഷൻ പരിധിയിലെ വീടുകൾക്ക്
കാലവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി 
സുരക്ഷ ഒരുക്കുന്ന പദ്ധതിയാണ് മഴത്തണൽ.
മഴക്കാലത്ത് ചോർന്നൊലിക്കാൻ സാധ്യതയുള്ള അനേകം കുടുംബങ്ങൾക്ക് പ്രയോജനപ്രദമാകുന്ന മഴത്തണൽ പദ്ധതിയുടെ ഭാഗമായി താർപ്പായകൾ വിതരണം ചെയ്തു.
ഉദാരമതികളുടെ സഹായ സഹകരണത്തോടെ 
ജുനൈദ് കൈപ്പാണി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന മാതൃകാ പദ്ധതികളിൽ വേറിട്ട ഒന്നാണിത്.
കുനിയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കനിവ് ചരിറ്റബിൾ സൊസൈറ്റിയുടെ ഇരുപതോളം വരുന്ന വോളന്റീർസിന്റെ ആഭിമുഖ്യത്തിൽ ഒന്നാംഘട്ട പ്രവർത്തനം എന്ന നിലക്ക് മൂപ്പത്തോളം വീടുകൾക്ക് ആവശ്യമായ മേൽക്കൂരകൾ ക്വാളിറ്റി താർ പോളിൻ കൊണ്ട് ക്രമീകരിച്ചു നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *