വൈത്തിരി താലൂക്ക് ഹോസ്പിറ്റൽ ശുചീകരിച്ചു
വൈത്തിരി: വൈത്തിരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ വൈത്തിരി താലൂക്ക് ഹോസ്പിറ്റലും പരിസരവും ശുചീകരിച്ചു. ഹോസ്പിറ്റൽ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവനും ശേഖരിച്ചു. തുടർന്ന് പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയും എടുത്തു. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ് നഴ്സിംഗ് സൂപ്രണ്ട് ഷെല്ല, ജെ എച്ച് ഐ മുജീബ് അബ്ദുസ്സലീം ടി എം, പ്രോഗ്രാം ഓഫീസർ പി.സി മുഹമ്മദ് ഗഫൂർ, കെ ഷിബില, എൻ ജയൻ തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർത്ഥികളായ നേഹ, പി സഫ്‌ല, അൻഷില, മുഹമ്മദ് അജ്നാസ്, വളണ്ടിയർ ലീഡർമാരായ ബ്രെതോൾഡ് കെ മാത്യൂസ്, ഇ പി ശ്രീനന്ദ തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply