April 19, 2024

എന്‍.സി.സി,എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ സ്മാര്‍ട്ട് ടീച്ചര്‍മാരായി: ഇ- മുറ്റം പരിശീലനം

0
20230608 182111.jpg

വയനാട് : കൽപ്പറ്റ എന്‍ എം എസ് എം ഗവ.കോളേജിലെ എന്‍ സി സി, എന്‍ എസ് എസ് കോളേജ് വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ ഇനി 'സ്മാര്‍ട്ട് ടീച്ചര്‍, ആകും. ഇ – മുറ്റം പദ്ധതിയുടെ ക്ലാസുകള്‍ ഇനി സ്മാര്‍ട്ട് ടീ ച്ചേഴ്‌സ് നയിക്കും മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന വളണ്ടറി ടീച്ചേഴ്‌സ് പരിശീലനത്തില്‍ മൊബൈലുമായി സംബന്ധിച്ച മുഴുവന്‍ സോഫ്റ്റുവെയറും ഇവര്‍ പരിശീലിക്കും. മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന സ്മാര്‍ട്ട് ടീച്ചര്‍ പരിശീലനം ചെയര്‍മാന്‍ കെ എം തൊടി മുജീബ് ഇ- മുറ്റം ഡിജിറ്റല്‍ സര്‍വ്വേ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം നടക്കുന്ന ഹാളില്‍ ഗവ.കോളെജിലെ ഡിഗ്രി വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ വളരെ ആവേശകരമായ പ്രതികരണമാണ് കാഴ്ച വെച്ചത്. എന്‍ എം എസ് എം ഗവ.കോളെജ് പ്രിന്‍സിപ്പാള്‍ ഷാജി തദേവൂസ്, എന്‍ എസ് എസ് എന്‍ സി കോ- ഓര്‍ഡി നേറ്റര്‍മാരായ ബഷീര്‍ പൂളക്കല്‍, നീരജ വി എസ്, വിനോദ് തോമസ് എന്നിവരാണ് വിദ്യാര്‍ത്ഥികളെ സര്‍ക്കാറിന്റെ ഇ – മുറ്റം സ്മാര്‍ട്ട് ടീച്ചേഴ്‌സ് പരിശീലനത്തിനായി തിരഞ്ഞെടുത്ത് പരിശീലനം നല്‍കിയത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശിവരാമന്‍ അധ്യക്ഷനായിരുന്നു. സാക്ഷരതാമിഷന്‍ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ പരിശീലനത്തിന് മോട്ടിവേഷന്‍ ക്ലാസ് നല്‍കുകയും നേതൃത്വവും നല്‍കി. കെ എം മനോജ്, പ്രിയ ഇവി, ഹസീന സി, ബിന്ദു എംസി എന്നീ കൈറ്റ് മാസ്റ്റര്‍ പരിശീലകരാണ് സോഫ്‌റ്റ്വെയര്‍ പരിശീലനം നല്‍കുന്നത്.ഫാത്തിമ കെ, ചന്ദ്രന്‍ കിനാത്തി, ജാഫര്‍ പി വി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയ ഈ – മുറ്റം ഡിജിറ്റല്‍ സാക്ഷരത യജ്ഞം കല്‍പ്പറ്റ മുനിസിപ്പാലിറ്റിയെയാണ് ജില്ലാ സാക്ഷരതാ സമിതി തിരഞ്ഞെടുത്തത്. 28 വാര്‍ഡുകളിലേക്കായി രണ്ട് സ്മാര്‍ട്ട് ടീച്ചര്‍മാരെയാണ് ക്ലാസെടുക്കാന്‍ നിയോഗിക്കുക. ഇതിന് മുന്‍പ്ഇ- മുറ്റം സര്‍വേ വളണ്ടിയര്‍മാര്‍ക്ക് 4 ഘട്ടങ്ങളിലായി പരിശീലനം നടന്നിരുന്നു. നാലാം ഘട്ട പരിശീലനവും മുന്നൊരുക്കവും നടന്നതിന് ശേഷം സര്‍വ്വേ നടന്നു. അതത് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുക്കുന്ന വളണ്ടിയര്‍മാരും ഹയര്‍സെക്കന്‍ഡറി തുല്യത പഠിതാക്കളും ആയിരുന്നു സര്‍വ്വേ വളണ്ടിയര്‍മാര്‍. കേരള സര്‍ക്കാരിന്റെ കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ വച്ചാണ് പരിശീലനം നല്‍കിയത് . കൈറ്റിന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും ചേര്‍ന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റല്‍ നിരക്ഷരരായ പഠിതാക്കളെ കണ്ടെത്താന്‍ ഡിജിറ്റല്‍ സര്‍വേയാണ് നടത്തുന്നത്. സാധാരണ ജനങ്ങളെ ഡിജിറ്റല്‍ മേഖലയില്‍ പ്രാഥമിക അവബോധം ഉള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് സ്മാര്‍ട്ട്‌ഫോണ്‍ മറ്റു സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവര്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍ . പഠിതാക്കള്‍ക്ക് കുറഞ്ഞത് 12 മണിക്കൂര്‍ ക്ലാസുകള്‍ നല്‍കും . സ്മാര്‍ട്ട് ടീച്ചേഴ്‌സ് മാരുടെ പരിശീലനം കഴിഞ്ഞാലുടന്‍ കൈറ്റ് തയ്യാറാക്കിയ പാഠപുസ്തകം ഉപയോഗിച്ചാണ് അവര്‍ ക്ലാസ്സെടുക്കുന്നത്. സാധാരണക്കാര്‍ക്ക് നിത്യജീവിതത്തില്‍ ഇന്റര്‍നെറ്റ് സാധ്യതകള്‍ മനസ്സിലാക്കാനും ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രയോജനം, ദുരുപയോഗം എന്നിവ തിരിച്ചറിയാനും പദ്ധതി ഉപകരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *