പുൽപ്പള്ളി ബാങ്ക് വായ്പ ക്രമക്കേട് : രാജേന്ദ്രൻ നായരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

പുൽപ്പള്ളി:പുൽപ്പള്ളി ബാങ്ക് വായ്പ ക്രമക്കേടിൽ രാജേന്ദ്രൻ നായരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.വീട്ടുകാർ നടത്തിയ തിരച്ചിലിൽ ഡയറിയിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്.
മരണത്തിന് ഉത്തരവാദികളെക്കുറിച്ച് കുറിപ്പിൽ പരാമർശം നടത്തിട്ടുണ്ട്.കത്ത് പോലീസിന് കൈമാറി.പോലീസ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.
സജീവൻ കൊല്ലപ്പള്ളി, കെ കെ എബ്രഹാം, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകൾ കുറിപ്പിൽ നിന്ന് ലഭിച്ചു.ബാങ്കിൽ നിന്ന് ലോണെടുത്തത് 70,000 രൂപ മാത്രം'.
ഇവർ ചതിച്ചതാണെന്നും കുറിപ്പിൽ പരാമർശം നടത്തിട്ടുണ്ട്.
രാജേന്ദ്രൻ നായരുടെ മരണം കഴിഞ്ഞ 29ന് സംഭവിച്ചത്.



Leave a Reply