ബാലവേല മുക്ത ജില്ല;ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചു
കൽപ്പറ്റ :ബാലവേല, ബാലവിവാഹം, ബാലഭിക്ഷാടനം, തെരുവുബാല്യ മുക്ത ജില്ല എന്നീ ലക്ഷ്യപൂര്‍ത്തീകരണത്തിനായി ജില്ലയില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കമ്മിറ്റിയുടെ ആദ്യയോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു. ബാലവേല, ബാലവിവാഹം തുടങ്ങിയവ നിരീക്ഷിക്കും. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും. ഇതിനെതിരെ ബോധവത്കരണം ഊര്‍ജ്ജിതമാക്കും. ടാസ്‌ക്ക് ഫേഴ്‌സിന്റെ നേതൃത്വത്തില്‍ ജോയിന്റ് ഡ്രൈവ് നടത്തും. ബാലവേലയ്ക്ക് നിയോഗിക്കുന്ന തൊഴില്‍ ദാതാവിനെതിരായി കേസെടുക്കും. ജില്ലാ കളക്ടര്‍ അധ്യക്ഷയായ ടാസ്‌ക് ഫോഴ്‌സാണ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുക.ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ ജോസ്, സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യുണിറ്റ് ഡി.വൈ.എസ്.പി എ. റബിയത്ത്, ശരണബാല്യം റെസ്‌ക്യൂ ഓഫീസര്‍ ഷിജു, ഐ.ടി.ഡി.പി പ്രോജക്റ്റ് ഓഫീസര്‍, ടി.ഡി.ഒമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ ലീഗല്‍ സെര്‍വിസസ് അതോറിറ്റി പ്രതിനിധികള്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസ് പ്രതിനിധികള്‍, എന്‍.ജി.ഒ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Leave a Reply