June 27, 2026

സംസ്ഥാന ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകി

0
IMG_20230610_093328.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: മുസ്ലിം ലീഗ് ഏഴര പതിറ്റാണ്ടു പിന്നിടുമ്പോൾ ലോക രാഷ്ട്രങ്ങളിൽ മുസ്ലിം ലീഗിന്റെ ജനകീയ മുഖം ചർച്ചാ വിഷയ മായി കഴിഞ്ഞെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. അമേരിക്കയിൽ വെച്ച് രാഹുൽ ഗാന്ധി ലീഗിനെ കുറിച്ചു പറഞ്ഞ അഭിപ്രായം കാലത്തിനു നൽകിയ ഉത്തരമാണന്നു തങ്ങൾ പറഞ്ഞു. മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ജില്ലാ നേതാക്കൾക്ക് നാലാം മൈൽ ഓഡിറ്റോറിയത്തിൽ വെച്ച് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി. പി. മൊയ്‌ദുഹാജി അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി അസീസ് കോറോം  സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി. കെ. കുഞ്ഞാലികുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. എ. സലാം, സെക്രട്ടറി സി. മമ്മൂട്ടി, ജില്ലാ പ്രസിഡന്റ് കെ. കെ. അഹമ്മദു ഹാജി, സെക്രട്ടറി ടി. മുഹമ്മദ്‌,പി. കെ. അബൂബക്കർ, തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം ഭാരവാഹികളായ കടവത് മുഹമ്മദ്‌, കെ. ഇബ്രാഹിം ഹാജി, കൊച്ചി ഹമീദ്, ഡി. അബ്ദുള്ള, പി. കെ. അബ്ദുൽ അസീസ്, ഉസ്മാൻ പള്ളിയാൽ, പടയൻ റഷീദ്, നസീർ തിരുനെല്ലി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *